NewMETV logo

ഇറാന് മേല്‍ നിയന്ത്രണം തുടരണം; ആവശ്യവുമായി അമേരിക്ക 
 

 

വാഷിംഗ്ടണ്‍: ഇറാന് മേല്‍ നിയന്ത്രണം തുടരണമെന്ന ആവശ്യമുന്നയിച്ച്  ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലിൽ   സമ്മര്‍ദ്ദം ചെലുത്തി അമേരിക്ക .ഇറാന്‍ ആയുധങ്ങള്‍ നല്‍കുന്ന തില്‍ ഐക്യരാഷ്ട്ര സഭ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം നീട്ടണമെന്നാണ് അമേരിക്കയുടെ ആവശ്യം.അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് ഈ ആവശ്യം ഉന്നയിച്ചത്.

‘മുന്‍ അമേരിക്കന്‍ ഭരണകൂടത്തിന്റെ തീരുമാനപ്രകാരം ഇറാന് ആണവകാര്യത്തില്‍ ഇളവ് അനുവദിച്ചതിൽ  വലിയ വീഴ്ചയാണ്. ആ നടപടി ലോകത്തിലെ ഭീകര രാഷ്ട്രമാകുന്നതിന് ഇറാന് ശക്തിപകര്‍ന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ആയുധ നിയന്ത്രണം വരുന്ന ഒക്ടോബര്‍ 18 വരെയാണ്. ഇനി വെറും നാലുമാസം മാത്രം’- മൈക്ക് പോംപിയോ പറഞ്ഞു.


 

From around the web

Pravasi
Trending Videos