എടാ നേപ്പാളെ നിനക്കിത് വേണം...ഇന്ത്യ എത്തില്ല നിന്നെ കാക്കാൻ

ചൈന കയ്യടക്കിയ ഭൂമി തിരിച്ചു പിടിക്കണമെന്ന ആവശ്യമുന്നയിച്ച് നേപ്പാളിലെ പ്രതിപക്ഷ പാർട്ടികൾ. ചൈന പിടിച്ചെടുത്ത ഭൂമിയിൽ നിന്ന് അവരെ ഒഴിപ്പിക്കണമെന്നാവശ്യവുമായി പ്രതിപക്ഷ പാർട്ടിയായ നേപ്പാളി കോൺഗ്രസ് പ്രമേയം പാസാക്കി. വിഷയത്തിൽ എത്രയും വേഗം ചൈനയുമായി ചർച്ച നടത്തി ഭൂമി തിരിച്ചു പിടിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ഇന്ത്യക്കെതിരെ നേപ്പാളിനെ കരുവാക്കി ചൈന നടത്തുന്ന ശ്രമത്തിനേറ്റ ശക്തമായ അടിയാണിത്. ചൈനയുടെ കടന്നുകയറ്റം കൂടിവരുന്നതിൽ നേപ്പാളിലെ പ്രതിപക്ഷ പാർട്ടികളും ജനങ്ങളും കടുത്ത ആശങ്കയിലാണ്. ചൈനയുടെ കൂട്ടുപിടിച്ച് ഇന്ത്യയെ വെറുപ്പിച്ചതിലും പ്രതിപക്ഷത്തിനും ജനങ്ങൾക്കിടയിലും അമർഷം പുകയുകയാണ്.
നേപ്പാൾ ഭൂമി കയ്യേറിയാണ് ചൈന ടിബറ്റിൽ റോഡ് നിർമ്മാണം നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ചൈന നേപ്പാളിന്റെ 64 ഹെക്ടറിലതികം സ്ഥലം പിടിച്ചെടുത്തെന്നാണ് പ്രമേയത്തിൽ വ്യക്തമാക്കുന്നത്. നേപ്പാളിന്റെ ഒരു ഗ്രാമം മുഴുവനായി പിടിച്ചെടുത്ത ചൈനീസ് സൈന്യം അവിടുത്തെ 72 കുടുംബങ്ങളും ഇപ്പോൾ അവരുടെ അധീനതയിലാക്കി. നേപ്പാളിലെ നദിയുടെ ഗതിയും ചൈന മാറ്റിയിട്ടുണ്ട്.