സംസ്ഥാനത്ത് ഏറ്റുവം കൂടുതൽ കോവിഡ് രോഗികൾ ഈ ജില്ലകളിൽ

തൃശ്ശൂരിൽ സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ അതീവ ജാഗ്രത. എന്നാൽ ജില്ലയിൽ അടച്ചിടൽ വേണ്ടെന്നും കർശന നിയന്ത്രണങ്ങൾ മതിയെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. പൊലീസ് പരിശോധന കർശനമാക്കി.രോഗവ്യാപനം തടയുന്നതിന് നിയന്ത്രണങ്ങൾ ശക്തമാക്കാൻ അവലോകനയോഗം തീരുമാനിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ജില്ലയിലെ പൊതുമാർക്കറ്റുകൾ അണുവിമുക്തമാക്കും. ശക്തൻ മാർക്കറ്റിൽ ആ ദിവസങ്ങളിൽ കടകൾ തുറക്കില്ല. 10 കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യസർവീസുകൾ മാത്രമേ അനുവദിക്കൂ. അനാവശ്യമായി പുറത്തിറങ്ങാൻ അനുവദിക്കില്ല. ഇതരസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ലോറികൾ റോഡരികിൽ പാർക്ക് ചെയ്യരുത്.
പാർക്കിംഗ് സൗകര്യമുളള യാർഡുകൾ ഒരുക്കേണ്ടത് ചരക്ക് എത്തിക്കുന്നവരുടെ ചുമതലയാണ്. സർക്കാർ ഓഫീസുകളിൽ പ്രവേശനത്തിന് നിയന്ത്രണമുണ്ടാകും. സാനിറ്റൈസർ ഉപയോഗം നിർബന്ധമാക്കും. സന്ദർശക രജിസ്റ്റർ സൂക്ഷിക്കും. ബാങ്കുകളിലും എടിഎമ്മുകളിലും സാനിറ്റൈസർ നിർബന്ധമാക്കും. മാസ്‌ക് ഉപയോഗം കർശനമാക്കും. മാസ്‌ക് ധരിക്കാത്തവരേയും ക്വാറന്റീൻ നിർദ്ദേശങ്ങൾ ലംഘിക്കുന്നവരേയും നിരീക്ഷിക്കും. പോലീസും ആർആർടികളും ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് നിർദ്ദേശം നൽകി.