കൊവിഡ് പ്രതിരോധത്തിൻറെ മറവിൽ രോഗികളുടെ ഫോൺ രേഖകൾ ചോർത്താൻ ഒരുങ്ങി സംസ്ഥാന സർക്കാർ
Aug 15, 2020, 16:34 IST

കൊവിഡ് പ്രതിരോധത്തിൻറെ മറവിൽ രോഗികളുടെ ഫോൺ രേഖകൾ ചോർത്താൻ ഒരുങ്ങി സംസ്ഥാന സർക്കാർ. ആരോഗ്യ അടിയന്തരാവസ്ഥ ആയതുകൊണ്ട് രോഗികളുടെ ഫോൺ രേഖകൾ ചോർത്താൻ വേണ്ടി വരും എന്നാണ് പോലീസിൻറെ ഭാഷയും. ടവർ ലൊക്കേഷൻ മാത്രമാണ് ശേഖരിക്കുന്നതിനും മറ്റു വിശദാംശങ്ങൾ ശേഖരിക്കില്ലെന്നും പോലീസ് പറയുന്നു. അതേസമയം വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നുവരുന്നത്. ഡൽഹിയിൽ അടക്കം കൊറോണ രോഗികളുടെ ഫോൺ രേഖകൾ ശേഖരിച്ച ശേഷം ആണോ കേന്ദ്രം പ്രതിരോധ പ്രവർത്തനങ്ങൾ ഏകീകരിച്ചത് എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇത് പൗരൻ റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് എന്നുള്ള വാദം ശക്തമായി നിലനിൽക്കുന്ന നടപടിയുമായി മുന്നോട്ടു പോകാൻ ഒരുങ്ങുകയാണ് പോലീസ് വിഭാഗം.
From around the web
Pravasi
Trending Videos