രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം അഞ്ചര ലക്ഷത്തിലേക്ക് അടുക്കുന്നു. ദിവസവും രോഗബാധിക്കുന്നവരുടെ എണ്ണത്തിലും മരണത്തിലും വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ 19,610 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഇന്നലെ മാത്രം 384 മരണവും റിപ്പോർട്ട് ചെയ്തു.രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 5,49,197 ആയി. മരണസംഖ്യ 16,487. ഇതുവരെ 3,21,774 പേർക്കാണ് രോഗം ഭേതമായത്. നിലവിൽ 2,10,880 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി എന്നി സംസ്ഥാനങ്ങളിലാണ് കൊറോണ വ്യാപനം ഏറെ രൂക്ഷം. ഇതുവരെ മഹാരാഷ്ട്രയിൽ 1,64,626 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് 7,429 പേർ മരിച്ചു. 86,575 പേരാണ് ഇതുവരെ രോഗമുക്തരായത്. 24 മണിക്കൂറിനിടെ 5,493പേർക്കാണ് പുതുതായി രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 156 മരണവും റിപ്പോർട്ട് ചെയ്തു.