രാമ ക്ഷേത്രത്തിൻറെ തറക്കല്ലിടൽ ചടങ്ങ് ആഗസ്റ്റ് അഞ്ചിന്
Jul 30, 2020, 15:43 IST
രാമ ക്ഷേത്രത്തിൻറെ തറക്കല്ലിടൽ ചടങ്ങ് ആഗസ്റ്റ് അഞ്ചിന് നടക്കും. അതേസമയം ചടങ്ങ് ദൂരദർശനിൽ കൂടെ സംപ്രേക്ഷണം ചെയ്യരുതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു. സീതാറാം യെച്ചൂരി ആണ് പ്രധാനമായും ഇക്കാര്യം പറഞ്ഞത്. രാമക്ഷേത്രത്തിന് തറക്കല്ലിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പോകരുതെന്നും അത് മതേതരത്വത്തിന് നാണക്കേടാണെന്നും രാജ്യസഭാ എംപി ഓവൈസി പറഞ്ഞു. ഇവരുടെ രണ്ടു പേരുടെയും പ്രസ്താവനകൾ അർഹിക്കുന്ന അവജ്ഞയോടെ രാജ്യം തള്ളിക്കളയും എന്നാണ് ബിജെപിയുടെ വിലയിരുത്തൽ. അതേസമയം കൊവിഡ് പ്രോട്ടോക്കോളുകൾ പൂർണമായും പാലിച്ച് ആയിരിക്കും ചടങ്ങ് നടക്കുക.
From around the web
Pravasi
Trending Videos