ഇന്ത്യായാരെന്ന് ശരിക്കും ചൈനക്ക് മനസ്സിലായി

ഇന്ത്യൻ- ചൈന അതിർത്തിയിലുണ്ടായ സംഘർഷത്തിൽ വീരമൃത്യുവരിച്ച സൈനികരുടെ ജീവത്യാഗം പാഴാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിർത്തിയിലുണ്ടായ സംഘർഷത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്തിനായി ജീവത്യാഗം നടത്തിയ സൈനികർക്ക് ആദരം അർപ്പിച്ച് യോഗത്തിനു മുൻപ് ഒരു മിനിറ്റ് പ്രധാനമന്ത്രി മൗനം ആചരിക്കുകയും ചെയ്തു.
നമ്മുടെ രാജ്യം സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാൽ പ്രകോപനമുണ്ടായാൽ ഏത് തരത്തിലുള്ള സാഹചര്യമായാലും ഉചിതമായ മറുപടി നൽകാൻ ഇന്ത്യക്ക് കഴിവുണ്ടെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. അയൽ രാജ്യങ്ങളുമായി നമ്മൾ എന്നും നല്ല ബന്ധമാണ് പുലർത്തിയത്. എന്നാൽ ഇന്ത്യയുടെ ഐക്യവും പരമാധികാരവും പ്രധാനമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.