NewMETV logo

ആർക്കും സൂചന നൽകാതെ അതിർത്തിയിൽ പറന്നിറങ്ങി തലൈവർ

 
ആർക്കും സൂചന നൽകാതെ അതിർത്തിയിൽ പറന്നിറങ്ങി തലൈവർ

ഇ​ന്ത്യ-​ചൈ​ന സം​ഘ​ർ​ഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ ല​ഡാ​ക്ക് സ​ന്ദ​ർ​ശ​നം തുടരുന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സം​യു​ക്ത സേ​നാ​മേ​ധാ​വി ബി​പി​ൻ റാ​വ​ത്തി​നൊ​പ്പ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്രമോദി ല​ഡാ​ക്കി​ലെ ലേ​യി​ൽ‌ എ​ത്തി​യ​ത്. ഇരുവർക്കുമൊപ്പം ക​രസേ​ന മേ​ധാ​വി മു​കു​ന്ദ് ന​ര​വ​നെ​യും ഉണ്ടായിരുന്നു.

ലേ​യി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നു ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്രമോദി നി​മു​വി​ലെ​ത്തി. നി​മു​വി​ൽ സൈ​നി​ക​രു​മാ​യി പ്രധാനമന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ല​ഫ്. ജ​ന​റ​ൽ ഹ​രീ​ന്ദ​ർ സിം​ഗ് അ​തി​ർ​ത്തി​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ പ്രധാനമന്ത്രിയോട് വി​ശ​ദീ​ക​രി​ച്ചു. അ​തി​ർ​ത്തി​യി​ലെ പശ്ചാത്തലം നേരിൽ കണ്ട് മ​ന​സി​ലാ​ക്കി വി​ല​യി​രു​ത്ത​ന്ന​തി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം. മു​ൻ​കൂ​ട്ടി പ്ര​ഖ്യാ​പി​ക്കാ​തെ ആ​യി​രു​ന്നു അദ്ദേഹത്തിന്റെ യാ​ത്ര.

പ്രധാനമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച വാർത്ത കേ​ന്ദ്ര​സ​ർ​ക്കാ​ർ വാ​ർ​ത്താ ചാ​ന​ലാ​യ ദൂ​ര​ദ​ർ​ശ​ൻ ആ​ണ്  പു​റ​ത്തു​വി​ട്ട​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ല​ഡാ​ക്ക് സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് വാ​ർ​ത്ത​കൾ പുറത്തുവന്നിരുന്നു. എ​ന്നാ​ൽ ഇ​ത് അ​വ​സാ​ന നി​മി​ഷം മാ​റ്റി​വയ്ക്കുകയായിരുന്നു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം ആ ​ഘ​ട്ട​ത്തി​ലും വളരെ ര​ഹ​സ്യ​മാ​ക്കി​വ​ച്ചു.

From around the web

Pravasi
Trending Videos