ബാംഗ്ലൂരിൽ അഴിഞ്ഞാടി തീവ്രവാദികൾ
Fri, 14 Aug 2020

ബാംഗ്ലൂരിൽ കലാപം. ഫെയ്സ്ബുക്ക് പോസ്റ്റ് വഴി പ്രവാചകനെ നിന്ദിച്ചു എന്നാരോപിച്ചാണ് ഒരുകൂട്ടം ഇസ്ലാമിക തീവ്രവാദികൾ ബാംഗ്ലൂരിൽ കലാപം അഴിച്ചു വിട്ടത്. കലാപത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ മരിച്ചു. ഇതുവരെ 145 ഓളം കലാപകാരികളെ അറസ്റ്റ് ചെയ്തു. കലാപത്തിന് നേതൃത്വം കൊടുത്ത അത് എസ്ഡിപിഐ നേതാവ് മുസമ്മിൽ പാഷ അടക്കമുള്ളവരെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കലാപകാരികൾ ഒരു കോൺഗ്രസ് എംഎൽഎയുടെ വീട് പൂർണമായും തീയിടുകയും പോലീസ് സ്റ്റേഷൻ അടക്കം അടിച്ചു തകർക്കുകയും ചെയ്തു. എൺപതോളം പോലീസുകാർക്ക് കലാപത്തിൽ പരിക്കേറ്റു. പൊതുമുതൽ നശിപ്പിച്ചതിന് നാശനഷ്ടം കലാപകാരികളിൽ നിന്ന് ഈടാക്കുമെന്ന് കർണാടക സർക്കാർ അറിയിച്ചു.
From around the web
Pravasi
Trending Videos