NewMETV logo

ഇടിമുഴക്കം ആയി റാഫേൽ ഇന്നലെ ഹരിയാനയിലെ അംബാല എയർപോർട്ടിൽ ലാൻഡ് ചെയ്തു

 
ഇടിമുഴക്കം ആയി റാഫേൽ ഇന്നലെ ഹരിയാനയിലെ അംബാല എയർപോർട്ടിൽ ലാൻഡ് ചെയ്തു

ഇടിമുഴക്കം ആയി റാഫേൽ ഇന്നലെ ഹരിയാനയിലെ അംബാല എയർപോർട്ടിൽ ലാൻഡ് ചെയ്തു. സുഖോയ് വിമാനങ്ങളുടെ അകമ്പടിയോടെ ഫ്രാൻസിൽ നിന്നും അഞ്ച് റഫേൽ വിമാനങ്ങളാണ് 7000 കിലോമീറ്റർ താണ്ടി ഇന്നലെ ഇന്ത്യൻ തീരം തൊട്ടത്. ഇന്ത്യൻ വ്യോമസേനയെ വേറൊരു തലത്തിലേക്ക് ഉയർത്തുന്ന പ്രതിരോധമാണ് റഫേൽ തീർക്കുന്നത്. റാഫേൽ വിമാനങ്ങൾ ഇന്ത്യയ്ക്ക് സ്വന്തം ആയതോടെ പുതുയുഗപ്പിറവി സംഭവിച്ചു എന്നാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടത്. 36 റാഫേൽ പോർവിമാനങ്ങൾ ആണ് ഫ്രാൻസിൽ നിന്നും ഇന്ത്യ വാങ്ങാനായി കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. ഇതിൽ അഞ്ചെണ്ണം ആണ് ഇപ്പോൾ ഇപ്പോൾ ഇന്ത്യക്കായി നൽകിയിരിക്കുന്നത്. വിമാനങ്ങൾ ഞങ്ങൾ ഇന്ത്യാ-ചൈന സംഘർഷ മേഖലയായ ലഡാക്കിൽ അടക്കം വിന്യസിക്കും എന്നാണ് സൂചനകൾ പുറത്തുവരുന്നത്.

From around the web

Pravasi
Trending Videos