മുഖ്യമന്ത്രിയോട് 10 ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല
Aug 2, 2020, 16:09 IST

മുഖ്യമന്ത്രിയോട് 10 ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല. സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ടാണ് ചെന്നിത്തലയുടെ 10 ചോദ്യങ്ങൾ. നേരത്തെയും രമേശ് ചെന്നിത്തല 10 ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു എന്നാൽ മുഖ്യമന്ത്രി അതിന് മറുപടി നൽകിയിരുന്നില്ല. പ്രധാനമായും ശിവശങ്കരൻ മുഖ്യൻ അറിയാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ മുഖ്യൻ വെറും റബ്ബർ സ്റ്റാമ്പ് ആയി മാറുകയാണോ എന്നാണ് ചെന്നിത്തലയുടെ കുറിക്കുകൊള്ളുന്ന ചോദ്യം. കെ ടി ജലീൽ എന്നുപറയുന്ന മന്ത്രിക്ക് എന്ത് കൊള്ളരുതായ്മ കാണിച്ചാലും അമിത വാത്സല്യവും പരിഗണനയും എന്തിനും ചെന്നിത്തല ചോദിക്കുന്നു. ചെന്നിത്തലയുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണണം.
From around the web
Pravasi
Trending Videos