രഹ്നഫാത്തിമ കണ്ടം വഴിയോടി ..അരിച്ച് പെറുക്കി പൊലീസ്
Thu, 25 Jun 2020

രഹ്ന ഫാത്തിമയുടെ വീട്ടിൽ പൊലീസ് റെയ്ഡ്. മക്കളെകൊണ്ട് നഗ്ന ശരീരത്തിൽ ചിത്രം വരപ്പിക്കുകയും അത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് പോലീസ് റെയ്ഡ് നടന്നത്. റെയ്ഡ് നടക്കുന്ന സമയം രഹ്ന ഫാത്തിമ വീട്ടിൽ ഉണ്ടായിരുന്നില്ല.
രഹ്ന ഫാത്തിമ താമസിക്കുന്ന ബിഎസ്എൻഎൽ ക്വാർട്ടേഴ്‌സിൽ ഇന്ന് ഉച്ചയോടെയാണ് എറണാകുളം സൗത്ത് പൊലീസ് ഇൻസ്‌പെക്ടർ അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റെയ്ഡിനെത്തിയത്. വീട്ടിൽ നിന്ന് പോലീസ് കുട്ടികളുടെ പെയിന്റിംഗ് ബ്രഷ്, ചായങ്ങൾ, ലാപ്‌ടോപ് തുടങ്ങിയവ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
From around the web
Pravasi
Trending Videos