NewMETV logo

കേന്ദ്രം പുറത്തിറക്കിയ പാരിസ്ഥിതിക ആഘാത പഠന റിപ്പോർട്ടിനെതിരെയുള്ള പ്രതിഷേധം ഇരമ്പുന്നു

 
കേന്ദ്രം പുറത്തിറക്കിയ പാരിസ്ഥിതിക ആഘാത പഠന റിപ്പോർട്ടിനെതിരെയുള്ള പ്രതിഷേധം ഇരമ്പുന്നു

കേന്ദ്രം പുറത്തിറക്കിയ പാരിസ്ഥിതിക ആഘാത പഠന റിപ്പോർട്ടിനെതിരെയുള്ള പ്രതിഷേധം ഇരമ്പുന്നു. എന്നാൽ ഈ പ്രതിഷേധം ദം ഉയർന്നുവരുമ്പോൾ തന്നെയും കേരളത്തിൽ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കാത്ത എന്ത് എന്ന ചോദ്യം മറുഭാഗത്ത് അതിലും ശക്തമായി ഉയർന്നു വരുന്നുണ്ട്. കവളപ്പാറയിലും പുത്തുമലയിലും പെട്ടി മുടിയിലും ഉരുൾപൊട്ടിയത് യാദൃശ്ചികമായി ഉണ്ടായ സംഭവങ്ങൾ അല്ല. ഇത് നേരത്തെ തന്നെ ഗാഡ്ഗിൽ റിപ്പോർട്ടിൽ പ്രവചിക്കപ്പെട്ടത് ആയിരുന്നു. പശ്ചിമഘട്ടം ആകെ തകർന്നിരിക്കുന്നു എന്നും വൈകാതെ തന്നെ പ്രകൃതി അതിൻറെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങും എന്നും അതിന് യുഗങ്ങൾ ഒന്നും വേണ്ട എന്നും ആയിരുന്നു മാധവ്ഗാഡ്ഗിൽ അന്ന് പറഞ്ഞ വാക്കുകൾ. എന്നാൽ ആ റിപ്പോർട്ടിനെ ഇടതു വലതു സർക്കാരുകൾ അട്ടിമറിച്ച് പകരം ഗാഡ്ഗിൽ റിപ്പോർട്ടിൽ പരമാവധി വെള്ളം ചേർത്ത് കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പിലാക്കുകയായിരുന്നു. 

From around the web

Pravasi
Trending Videos