NewMETV logo

കടകംപള്ളിക്ക് മുസ്ലിം സഖാക്കളുടെ പൊങ്കാല

 
കടകംപള്ളിക്ക് മുസ്ലിം സഖാക്കളുടെ പൊങ്കാല

മഹാരാജാസ് കോളേജിൽ കുത്തേറ്റു മരിച്ച എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച്  മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫെയ്‌സ്‌ബുക്കിലിട്ട പോസ്റ്റ്  ചർച്ചയാകുന്നു. നിരവധി ആളുകളാണ് പോസ്റ്റിനു താഴെ വിയോജിപ്പ് രേഖപ്പെടുത്തിയത്. അഭിമന്യുവിനെ കൊലപ്പെടുത്തിയത്  ‘ഇസ്‌ലാമിക’ തീവ്രവാദികളാണെന്ന മന്ത്രിയുടെ പരാമർശത്തിനെതിരെയായിരുന്നു പലരും കമന്റ് ഇട്ടിരുന്നത്.

മന്ത്രി തന്റെ പോസ്റ്റിൽ ഉൾപ്പെടുത്തിയ ‘ഇസ്‌ലാമിക തീവ്രവാദികൾ’ എന്ന പരാമർശമാണ് ഇപ്പോൾ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. അതേസമയം, മന്ത്രിയുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിലെ പരാമർശത്തെ അനുകൂടലിച്ചും നിരവധി ആളുകൾ എത്തുന്നുണ്ട്. 

From around the web

Pravasi
Trending Videos