NewMETV logo

സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ അന്വേഷണം സെക്രട്ടറിയേറ്റിലേക്ക്

 
സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ അന്വേഷണം സെക്രട്ടറിയേറ്റിലേക്ക്

സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ അന്വേഷണം സെക്രട്ടറിയേറ്റിലേക്ക്. ഇതിൻറെ ഭാഗമായി രണ്ടുമാസത്തെ സിസിടിവി ദൃശ്യങ്ങൾ കൈമാറണമെന്ന് എൻ ഐ എ സർക്കാരിന് നിർദ്ദേശം നൽകി. അതേസമയം അന്വേഷണത്തിൽ സഹകരിക്കും എന്ന് പറഞ്ഞ സർക്കാർ ഈ മാസം ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ദൃശ്യങ്ങൾ നൽകാമെന്നാണ് പറയുന്നത്. ചീഫ് സെക്രട്ടറി ഇതിനായുള്ള നിർദേശങ്ങളും നൽകി കഴിഞ്ഞു. ഇടിമിന്നലേറ്റ് സിസിടിവി നശിച്ചുപോയി എന്നാണ് സർക്കാർ വാദം. അതേസമയം സിസിടിവി നശിച്ചു പോയാലും ദൃശ്യങ്ങൾ റീ സ്റ്റോർ ചെയ്യാൻ കഴിയുമെന്നാണ് എൻഐഎയുടെ നിലവിലെ നിഗമനം.

From around the web

Pravasi
Trending Videos