സ്കന്ദ ഷഷ്ടി കവചത്തെ അവഹേളിച്ച് കറുപ്പ് കൂട്ടത്തിന് പിന്തുണ നൽകിയ ന്യൂസ്18 തമിഴ് ചാനൽ പൂട്ടിക്കെട്ടി
Aug 3, 2020, 16:06 IST

സ്കന്ദ ഷഷ്ടി കവചത്തെ അവഹേളിച്ച് കറുപ്പ് കൂട്ടത്തിന് പിന്തുണ നൽകിയ ന്യൂസ്18 തമിഴ് ചാനൽ പൂട്ടിക്കെട്ടി. തമിഴ് ജനത ഒന്നാകെ ന്യൂസ് എയ്റ്റീൻ തമിഴ് ചാനലിനെ ബഹിഷ്കരിക്കുക ആയിരുന്നു. തമിഴ്നാട്ടിൽ വലിയ രീതിയിലുള്ള പ്രക്ഷോഭമാണ് കറുപ്പർ കൂട്ടം എന്ന ഈ യുക്തിവാദി സംഘത്തിന് നേരെ ആഞ്ഞടിച്ചത്. ഡിഎംകെ അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ ഇവർക്ക് പിന്തുണയുമായി രംഗത്ത് ഉണ്ടായിരുന്നുവെങ്കിലും ജനങ്ങളുടെ പ്രതിഷേധം ഭയന്ന് പിന്നീട് പിന്മാറി. ഈ സാഹചര്യത്തിലാണ് ന്യൂസ് എയ്റ്റീൻ തമിഴിന്റെ റേറ്റിംഗും കുത്തനെ ഇടിയുന്നത്. പ്രതിഷേധം ഭയന്ന് അന്ന് ഈ ചാനലിന് പരസ്യം നൽകിയിരുന്ന പല പരസ്യദാതാക്കളും തങ്ങളുടെ പരസ്യങ്ങൾ പിൻവലിക്കുന്ന സാഹചര്യം ഉണ്ടായതോടെ ചാനൽ പ്രതിസന്ധിയിലുമായി.
From around the web
Pravasi
Trending Videos