NewMETV logo

കൃഷ്ണകുമാറിന്റെ പ്രതികരണം..സുടുവിനെ റിമാന്റ് ചെയ്തു..

 
കൃഷ്ണകുമാറിന്റെ പ്രതികരണം..സുടുവിനെ റിമാന്റ് ചെയ്തു..

നടനും ബിജെപിയുടെ താര പ്രചാരകനുമായ കൃഷ്ണകുമാറിന്റെ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.അതിക്രമിച്ച് കയറാൻ ശ്രമിച്ച മലപ്പുറം സ്വദേശിയായ ഫസിൽ ഉൾ അക്ബർ എന്ന യുവാവിനെ വട്ടിയൂർക്കാവ് പൊലീസ് പിടികൂടിയത്.ഇയാൾ മാനസിക പ്രശ്നം ഉണ്ടെന്ന്  സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

സംഭവം നടന്നത് കഴിഞ്ഞ ദിവസം രാത്രി  ഒൻപതരയോടെയാണ്. ഒരു യുവാവ് ഗേറ്റിലടിച്ചു ബഹളം വച്ചു.കാര്യമെന്തെന്ന് ചോദിച്ചെങ്കിലും മറുപടി നൽകാതെ ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടു. ഗേറ്റ് തുറക്കാൻ കഴിയില്ലെന്നു പറഞ്ഞപ്പോൾ ചാടി അകത്തു കയറുമെന്നു പറഞ്ഞു. ഗേറ്റ് ചാടി അകത്തു കയറിയ യുവാവ് വാതിൽ ചവിട്ടി പൊളിക്കാൻ തുടങ്ങിയപ്പോൾ പൊലീസിനെ വിവരമറിയിച്ചതായി കൃഷ്ണകുമാർ പറഞ്ഞു . തുടർന്ന് പത്ത് മിനിറ്റിനുള്ളിൽ പോലീസെത്തി യുവാവിനെ അറസ്റ്റു  ചെയ്യുകയായിരുന്നു.
 

From around the web

Pravasi
Trending Videos