NewMETV logo

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ഇനിയും ഉയരും;നവംബറോടെ സ്ഥിതി ഗുരുതരമാകുമെന്ന് പഠനം

 
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ഇനിയും ഉയരും;നവംബറോടെ സ്ഥിതി ഗുരുതരമാകുമെന്ന് പഠനം

ഇന്ത്യയിൽ കൊറോണ രോ​ഗി​ക​ളു​ടെ എ​ണ്ണം 3,43,091 ആ​യി. കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 10,667 പേ​ര്‍​ക്ക് രോ​ഗം സ്ഥിരീകരിക്കുകയും 360 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ രാജ്യത്ത് ആകെ  മ​ര​ണ സം​ഖ്യ 9,900 ആ​യി ഉ​യ​ര്‍​ന്നു. 1,80,013 പേ​ര്‍ക്ക് രോഗം ഭേദമായി.നിലവിൽ രാ​ജ്യ​ത്ത് 1,53,178 കേ​സു​ക​ള്‍ ഉ​ണ്ട്.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കൊറോണ ബാധിതരുടെ എണ്ണം വ​ര്‍​ധി​ക്കു​ക​യാ​ണ്.സംസ്ഥാനത്ത് 1,10,744 കേ​സു​ക​ളാ​ണ് ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 4,128 പേ​ര്‍ ഇ​വി​ടെ കൊറോണ ബാ​ധി​ച്ചു മ​രി​ച്ചു. കൊറോണ ബാധിതരുടെ എണ്ണത്തിൽ  മ​ഹാ​രാ​ഷ്ട്ര​യ്ക്കു തൊ​ട്ടു പി​ന്നി​ലു​ള്ള സം​സ്ഥാ​നം ത​മി​ഴ്‌​നാ​ട് ആ​ണ്. ഇവിടെ 46,504 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. സംസ്ഥാനത്ത്  479 പേ​ര്‍ കൊറോണ ബാ​ധി​ച്ചു മ​രി​ച്ചു.

From around the web

Pravasi
Trending Videos