ഡ്രൈവർക്ക് കൊറോണ; എടപ്പാൾ പഞ്ചായത്ത് ഓഫീസ് അടച്ചു
Jun 13, 2020, 12:49 IST

മലപ്പുറം : പഞ്ചായത്ത് ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് എടപ്പാൾ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു. ഓഫീസിലെ ഡൈവർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ഭിക്ഷാടകന് ഭക്ഷണം കൊണ്ട് നല്‍കിയത് ഡ്രൈവറായിരുന്നു. ഇയാളുമായി പഞ്ചായത്ത് ഓഫീസിലെ മിക്കവര്‍ക്കും സമ്പര്‍ക്കമുണ്ടായിട്ടുണ്ട്. തുടർന്ന് ജീവനക്കാരോട് നിരീക്ഷണത്തില്‍ കഴിയാൻ നിര്‍ദേശിച്ചിരിക്കുന്നത്.
അഗ്നിശമനസേന ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ 50 ഓളം അഗ്നിശമനസേന ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയി. തുടര്‍ന്ന് മലപ്പുറം പെരിന്തൽമണ്ണ ഫയർഫോഴ്സ് കാര്യാലയവും അടച്ചു.മലപ്പുറത്ത് സ്ഥിതി അതീവ രൂക്ഷമാകുകയാണ്. ജില്ലയില്‍ ഇന്നലെ 14 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
From around the web
Pravasi
Trending Videos