ചൈനയെ വിശ്വസിക്കരുത്

ചൈനയുടെ പ്രകോപനങ്ങൾക്ക് മറുപടി നൽകാൻ സൈന്യത്തിന് നിർദേശം.ചൈന നടത്തുന്ന ഏത് കടന്നുകയറ്റത്തോടും ശക്തമായി തന്നെ പ്രതികരിക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകി.രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കാൻ ആവശ്യമായ ഏത് നടപടികൾക്കും സൈന്യത്തിന് കേന്ദ്രസർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയതായാണ് റിപ്പോർട്ട്. ഇന്ത്യ-ചൈന അതിർത്തിയുടെ സുരക്ഷ പാരാ സൈനിക വിഭാഗത്തിൽ നിന്ന് നേരിട്ട് ഇന്ത്യൻ സൈന്യം ഏറ്റെടുത്തു.യുദ്ധം ആവശ്യമായി വന്നാൽ അതിനും പൂർണ സജ്ജരാകാൻ സൈന്യത്തോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യ സൈനിക മേധാവി ബിപിൻ റാവത്തിനൊപ്പം കര, നാവിക , വ്യോമസേന തലവന്മാരും പ്രതിരോധ മന്ത്രിയുമായുള്ള യോഗത്തിൽ പങ്കെടുത്തു.
അതേസമയം, ഇന്ത്യ-ചൈന അതിര്‍ത്തിയിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനെ ലേ സന്ദര്‍ശിക്കും. ഇന്ത്യാ- ചൈന സംഘര്‍ഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് കരസേനാ മേധാവിയുടെ സന്ദര്‍ശനം. ഇന്ത്യാ- ചൈന അതിര്‍ത്തിയായ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലും പാകിസ്താന്‍ അതിര്‍ത്തിയിലെയും സൈനിക വിന്യാസവും കരസേനാ മേധാവി വിലയിരുത്തുമെന്നാണ് റിപ്പോര്‍ട്ട്.