കോവിഡ് ഇനിയും നീളും; വലിയൊരു ജനവിഭാഗത്തെ ബാധിക്കും:ഐസിഎംആർ
Jun 12, 2020, 13:51 IST

ഇന്ത്യയിലെ വലിയൊരു ഭാഗം ജനങ്ങള്‍ക്ക് കൊറോണ ബാധിക്കുമെന്ന് ഐ.സി.എം.ആറിന്റെ മുന്നറിയിപ്പ്. കർശന നിയന്ത്രണങ്ങൾ സംസ്ഥാനങ്ങള്‍ തുടരാത്തപക്ഷം കാര്യങ്ങള്‍ കൈവിട്ടുപോകും. നഗരങ്ങളിലെ ചേരികളിലാണ് രോഗബാധയ്ക്ക് സാധ്യതയേറെയെന്നും ഐ.സി.എം.ആര്‍ നിര്‍ദേശിച്ചു.
സംസ്ഥാനങ്ങള്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരണം. ഇല്ലെങ്കില്‍ സ്ഥിതിഗതികൾ കൈവിട്ടുപോകും. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗികള്‍ എന്നിവരെ പ്രത്യേകം പരിരക്ഷിക്കണം. കൊറോണയുടെ ഭീഷണി മാസങ്ങള്‍ നീണ്ടേക്കുമെന്ന മുന്നറിയിപ്പും ഐ.സി.എം.ആര്‍ നല്‍കുന്നു.
From around the web
Pravasi
Trending Videos