ഓണക്കിറ്റിലും തട്ടിപ്പ്
Fri, 21 Aug 2020

ഓണക്കിറ്റിലും തട്ടിപ്പ്. സംസ്ഥാന സർക്കാർ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഓണക്കിറ്റിൽ വൻ അഴിമതി. 500 രൂപയുടെ സാധനങ്ങൾ ഓണക്കിറ്റ് വഴി വിതരണം ചെയ്യുന്നു എന്ന് സർക്കാർ പറയുമ്പോഴും 350 രൂപയുടെ സാധനങ്ങൾ പോലും ഓണക്കിറ്റ് അകത്ത് ഇല്ല എന്നുള്ളതാണ് വസ്തുത. വിജിലൻസ് അടക്കം ഓണക്കിറ്റ് 150 രൂപയുടെ സാധനങ്ങൾ കുറഞ്ഞിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നു. അതേസമയം അണക്കെട്ടിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്ന് പതിവ് പല്ലവിയാണ് ഭരണകൂടം സ്വീകരിക്കുന്നത്. ശർക്കരയുടെ തൂക്കത്തിൽ അടക്കം കുറവ് വന്നിട്ടുണ്ടെന്നും പോരാത്തതിന് കാലാവധി കഴിഞ്ഞ സാധനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നും ആക്ഷേപമുണ്ട്.
From around the web
Pravasi
Trending Videos