പ്രകോപനം തുടർന്ന് നേപ്പാൾ
Jun 16, 2020, 17:17 IST

ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി നിർമിച്ച വിവാദ ഭൂപട വിഷയത്തിൽ ചർച്ചയാകാമെന്ന നേപ്പാളിൻറെ നിർദ്ദേശത്തോട് തണുപ്പൻ പ്രതികരണവുമായി ഇന്ത്യ. നേപ്പാളിന്റെ നീക്കത്തിൽ ചൈനീസ് ഇടപെടലുണ്ടെന്നാണ് ഇന്ത്യയുടെ നിഗമനം. അതേസമയം, ലഡാക്കിൽ ഇന്ത്യയും ചൈനയും ഘട്ടംഘട്ടമായി സൈനിക സാന്നിധ്യം കുറയ്ക്കുമെന്ന് കരസേന മേധാവി ജനറൽ എംഎം നരവനെ അറിയിച്ചു.
ചൈനയ്ക്ക് പിന്നാലെ നേപ്പാളുമായുള്ള ഇന്ത്യൻ ബന്ധവും ഉലയുകയാണ്. ഉത്തരാഖണ്ഡിലെ മൂന്ന് പ്രദേശങ്ങളിലാണ് നേപ്പാൾ അവകാശവാദം.
From around the web
Pravasi
Trending Videos