അറിയാം ഘാതക് പ്ലാറ്റൂനുകളെ കുറിച്ച്

ലഡാക്കിലെ ഇന്ത്യ- ചൈന അതിർത്തിയിലെ ചൈനീസ് അക്രമത്താൽ നിരവധി ഇന്ത്യൻ സൈനികരാണ് മരിച്ചു വീണത്.ഇതിന് തിരിച്ചടി നൽകാൻ ഇന്ത്യ സൈന്യം പൂർണ സജ്ജമായി കഴിഞ്ഞു. ചൈനീസ് ചതിയിൽ പെട്ട് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചപ്പോൾ രാജ്യത്തിന്റെ അഭിമാനം കാത്തുരക്ഷിക്കാനായി മുന്നിട്ടിറങ്ങിയത് ആർമിയിൽ ഘാതക്ക് വിഭാഗമാണ്.തങ്ങളുടെ കൈകളെ ആയുധങ്ങളാക്കി ശത്രുവിന് മേൽ മിന്നൽ വേഗത്തിൽ കനത്ത പ്രഹരമേൽപ്പിക്കുവാൻ ഘാതക്ക് സൈനികരെ വെല്ലാൻ ആർക്കും കഴിയില്ല.
കൊലയാളി അഥവാ മാരകമെന്ന അർത്ഥമുള്ള ഘാതക്ക് വിഭാഗം നിസാരക്കാരല്ല . ശത്രുവിനെ മാരകമായി പ്രഹരമേൽപ്പിക്കുവാൻ സാധിക്കുന്ന രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന ധീരൻമാരുടെ കൂട്ടമാണിത്. കർണാടകയിലെ ബെൽഗാമിലാണ് ഈ കമാൻഡോകളെ വാർത്തെടുക്കുന്നത്.ഇവർക്ക് ഒന്നരമാസക്കാലത്തെ കഠിനമായ പരിശീലനമാണ് ലഭിക്കുന്നത്. സൈന്യത്തിന്റെ എല്ലാ യൂണിറ്റിലും ഘാതക്ക് കമാൻഡോകളുടെ സാന്നിദ്ധ്യമുണ്ടാവും. അപ്രതീക്ഷിത സാഹചര്യത്തിൽ മിന്നൽ വേഗത്തിൽ പ്രഹരിക്കാൻ ഇവർക്കാകും.