NewMETV logo

ഒമാനില്‍ വാഹനാപകടം:  വടകര സ്വദേശി മരിച്ചു 

 
ഒമാനില്‍ വാഹനാപകടം: വടകര സ്വദേശി മരിച്ചു

ഒമാനില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് വടകര മൊകേരി കോവുക്കുന്ന് താണിയുള്ളതില്‍ വീട്ടില്‍ ആഷിര്‍ ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തരയോടെ ഇബ്രിക്കടുത്തുള്ള കുബാറയിലായിരുന്നു അപകടം. സമാഈലില്‍ ഫുഡ്സ്റ്റഫ് കമ്പനിയില്‍ വാന്‍ സെയില്‍സ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട് ഇബ്രിയിലെത്തിയ ഇദ്ദേഹം സഞ്ചരിച്ച വാന്‍ മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് തന്നെ ആഷിര്‍ മരിച്ചു. 

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

From around the web

Pravasi
Trending Videos