NewMETV logo

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറിയും ഇന്ത്യ സന്ദര്‍ശിക്കുന്നു

 
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറിയും ഇന്ത്യ സന്ദര്‍ശിക്കുന്നു

വാഷിങ്ടണ്‍:ചൈന ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ഇന്ത്യയും ചൈനയും  തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം വെച്ച്  അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്‌പെറും സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും  അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കുന്നു.മാര്‍ക്ക് എസ്പറാണ് ഇക്കാര്യം പുറത്തുവിട്ടത്.  

 ഇരു രാജ്യങ്ങളും തമ്മില്‍ രഹ്യാന്വേഷണ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതും ചര്‍ച്ചകളുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യവും, വളരെ കഴിവുകള്‍ ഉള്ള മനുഷ്യരുള്ള പ്രാപ്തിയുള്ള ജനങ്ങൾ ഉണ്ടായിട്ടും നിരന്തരം ചൈനീസ് ആക്രമണത്തെ നേരിടേണ്ടിവരുന്നുവെന്നും എസ്പര്‍ ഇന്ത്യയെക്കുറിച്ച് പറഞ്ഞു.പഴയ സഖ്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും  വന്‍ ശക്തിയാകാനുള്ള റഷ്യന്‍, ചൈനീസ് ശ്രമങ്ങള്‍ക്കെതിരെ  ബദല്‍ സഖ്യങ്ങള്‍ രൂപപ്പെടുത്തുന്നതിനുമുള്ള അമേരിക്കന്‍ ശ്രമങ്ങളുടെ ഭാഗമാണ് തന്റെ സന്ദര്‍ശനമെന്ന് അദ്ദേഹം 
വ്യക്തമാക്കി. 

From around the web

Pravasi
Trending Videos