NewMETV logo

യു.എസ്.പ്രസിഡന്റ് തെരഞ്ഞെടുപ്പ്-യുവാക്കൾ മുന്‍തൂക്കം നല്‍കുന്നത് ബൈഡനാണെന്ന് സര്‍വ്വേ 

 
യു.എസ്.പ്രസിഡന്റ് തെരഞ്ഞെടുപ്പ്-യുവാക്കൾ മുന്‍തൂക്കം നല്‍കുന്നത് ബൈഡനാണെന്ന് സര്‍വ്വേ

വാഷിങ്ടണ്‍: യു.എസ്. പ്രസിഡണ്ടായി  യുവാക്കള്‍ മുന്‍തൂക്കം നല്‍കുന്നത് ബൈഡനാണെന്ന് സര്‍വ്വേ വെളിപ്പെടുത്തുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ബൈഡനാണ് യുവജനങ്ങള്‍ക്കിടയിൽ കൂടുതല്‍ ജനസമ്മതി നേടിയതെന്നും വിജയ സാധ്യത ഉള്ള വ്യക്തിയാണെന്നും സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹവാര്‍ഡ് സര്‍വ്വകലാശാല രാജ്യവ്യാപകമായി നടത്തി അഭിപ്രായ സര്‍വ്വേയിലാണ് ഈ  വിവരം പുറത്തു വന്നത്.
സര്‍വ്വേ പ്രകാരം 63 ശതമാനം പേരും തങ്ങള്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കുമെന്ന് ഉറപ്പു നല്‍കി. എന്നാല്‍ മുന്‍വര്‍ഷം അത് 47 ശതമാനം മാത്രമാണ്. യുവാക്കളില്‍ 63 ശതമാനത്തോളം ബൈഡന്‍ ജയിക്കുമെന്ന് ഉറപ്പു പറയുന്നുണ്ടെങ്കില്‍ വെറും 30 ശതമാനക്കാര്‍ക്ക് പ്രത്യേകിച്ച് ഒന്നും പറയാന്‍ പറ്റുന്നില്ലെന്നാണ് അറിവ്. വെറും ഏഴു ശതമാനം പേര്‍ മാത്രമാണ് ട്രംപിനുള്ള സാധ്യത ക്‌ലപിച്ചിരിക്കുന്നത്.

ഇന്നത്തെ കാലത്തെ യുവജനങ്ങള്‍ക്കിടയില്‍ വോട്ടു ചെയ്യാനുള്ള താല്പര്യം കൂടുതലായി കണ്ടുവരുന്നുവെന്നും അവര്‍ക്ക് വ്യക്തമായ നിലപാടുകള്‍ ഇക്കാര്യത്തില്‍ ഉണ്ടെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. സര്‍വ്വേ പ്രകാരം റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡൊനാള്‍ഡ് ട്രംപിനെക്കാള്‍ 24 പോയിന്റുകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത് എന്തുകൊണ്ടും ബൈഡന്‍ തന്നെയാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നു. ഏപ്രില്‍ മാസങ്ങള്‍ക്ക് ശേഷമാണ് ബൈഡന് യുവാക്കള്‍ക്കിടയില്‍ അപ്രതീക്ഷിതമായ അംഗീകാരം ലഭിച്ച് തുടങ്ങിയതെന്നു സര്‍വ്വേ സൂചിപ്പിക്കുന്നു

From around the web

Pravasi
Trending Videos