വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാർഥികൾക്കെതിരെ കർശന നടപടിക്കൊരുങ്ങി: യു.എ.ഇ
Updated: Feb 17, 2021, 15:05 IST

വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാർഥികൾക്കെതിരെ യു.എ.ഇ കർശന നടപടിയെടുക്കുന്നു . രണ്ട് വർഷം തടവും പത്ത് ലക്ഷം ദിർഹം വരെ പിഴയും ഇവർക്ക് ശിക്ഷ ലഭിക്കും. സർട്ടിഫിക്കറ്റുകളുടെ ആധികാരികത സംബന്ധിച്ച അറിവില്ലായ്മ എന്ന ന്യായീകരണമൊന്നും ശിക്ഷയിൽ ഇളവ് ലഭിക്കാൻ പര്യാപ്തമാകില്ല. യോഗ്യതയുടെ ആധികാരികത ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വിലയിരുത്തും.
വ്യാജ ബിരുദങ്ങളൊന്നും മന്ത്രാലയം ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും എന്നാൽ, വ്യജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാനുള്ള 143 നീക്കങ്ങൾ 2018ൽ ഉണ്ടായതായും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. അഹ്മദ് അൽ ഫലാസി എഫ്.എൻ.സി പറഞ്ഞു. അനധികൃതമായി സർട്ടിഫിക്കറ്റുകൾ നൽകുന്ന സ്ഥാപനങ്ങൾക്കെതിരെയും നടപടി ഉണ്ടാകും.
From around the web
Pravasi
Trending Videos