യു.എ.ഇ ദേശീയദിനം; വിസ് എയർ അബൂദബി വിമാന ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു
Dec 4, 2021, 16:04 IST

യു.എ.ഇ 50ാം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി വിസ് എയർ അബൂദബി വിമാന ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. 99 ദിർഹത്തിന് 10,000 ടിക്കറ്റുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ, ഫോട്ടോ മത്സര വിജയികളാകുന്ന 50 പേർക്ക് സൗജന്യ ടിക്കറ്റും നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ദേശീയദിനത്തോടനുബന്ധിച്ച് ഇത്തിഹാദ് അടക്കമുള്ള വിമാനക്കമ്പനികളും ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം എക്സ്പോ 2020 ദുബൈ നഗരിയിൽ ആവേശം വിതറി യു.എ.ഇ ദേശീയ ദിനാഘോഷം. വിശ്വമേള ആരംഭിച്ചശേഷം ഏറ്റവും കൂടുതൽ ജനങ്ങളൊഴുകുകയും ഏറെ വർണാഭമായ പരിപാടികൾ അരങ്ങേറുകയും ചെയ്ത പകലും രാത്രിയുമാണ് കഴിഞ്ഞുപോയത്.
From around the web
Pravasi
Trending Videos