യുഎഇ യിൽ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് കൂടി വിലക്ക്.

അബുദാബി :യുഎഇ യിൽ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് കൂടി വിലക്കേർപ്പെടുത്തി.സാംബിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നീരാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്കാണ് വിലക്ക്. ഇന്നമുതലാണ് വിലക്ക് പ്രാബല്യത്തിൽ വരുക.
ട്രാന്‍സിറ്റ്, കാര്‍ഗോ വിമാനങ്ങള്‍ക്ക് യാത്രാനുമതിയുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍, യുഎഇ പൗരന്മാര്‍, യുഎഇ എംബസികളിലും ടുത്ത ബാധിത രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന അഡ്മിനിസ്റ്റര്‍മാര്‍, നയതന്ത്ര പ്രതിനിധികള്‍, അവരുടെ കുടുംബാംഗങ്ങള്‍, തുടങ്ങിയവർക്ക് വിലക്കുകൾ ബാധകമല്ല.
നിലവില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രികർക്ക് യു എ ഇയിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രാ വിലക്കിന്റെ കാലാവധി ജൂണ്‍ 30 ൽ നിന്ന് ജൂലൈ 6 വരെ നീട്ടി. യുഎ ഇ യിൽ നിന്നുള്ള വിമാനങ്ങൾക്ക് ഇന്ത്യയിലേക്ക് യാത്രാവിലക്കില്ല.ഒമാന്‍, കുവൈത്ത്, സൗദി അറേബ്യാ എന്നീ രാജ്യങ്ങളും ഇന്ത്യൻ യാത്രികർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.