NewMETV logo

വിദേശത്തു നിന്ന് നാട്ടിലേക്കുള്ള യാത്രക്ക് ചെലവ് കൂടി 

 
വിദേശത്തു നിന്ന് നാട്ടിലേക്കുള്ള യാത്രക്ക് ചെലവ് കൂടി

ദുബൈ: വിദേശത്തു നിന്ന് ഇന്ത്യയിലേക്ക്  യാത്ര ചെയ്യുന്നവര്‍ക്കുള്ള പുതിയ നിര്‍ദേശങ്ങള്‍ ഭാരിച്ച ചെലവിനിടയാക്കുന്നുവെന്നു പ്രവാസികൾ. പ്രത്യേകിച്ച് ഗൾഫിൽ നിന്ന് വരുന്നവർക്കാണ് ചെലവ് വർധിക്കുന്നത്. ഇപ്പോൾ   യാത്രക്കൊരുങ്ങുമ്പോള്‍ കൊവിഡ് പരിശോധന നിർബന്ധമാണ്. ഇതിന്   യു എ ഇയില്‍ 150 ദിര്‍ഹം വേണം. ഒമാനില്‍ ഇതിന്റെ രണ്ടിരട്ടിയാണ്. ദുബൈയില്‍ നിന്ന് കേരളത്തിലേക്കുള്ള നിലവിലെ വിമാന ടിക്കറ്റ് നിരക്ക് ശരാശരി 650 ദിര്‍ഹം. നാട്ടിലെത്തിയ ഉടന്‍ വീണ്ടും കൊവിഡ് പരിശോധന നടത്തണം. അതിന് 2,200 രൂപ വരും. വീട്ടില്‍ ക്വാറന്റൈന്‍ സൗകര്യമില്ലെങ്കില്‍ ഹോട്ടല്‍ മുറിയെടുക്കേണ്ടിവരും. അതും  ചെലവിനിടയാക്കും.

കേരള-ഗള്‍ഫ് റൂട്ടിൽ  കനത്ത ടിക്കറ്റ് നിരക്കുമാണ്. എല്ലാം കൂടി കുറഞ്ഞത് അര ലക്ഷം രൂപ വേണ്ടി വരും. ഇതിനിടെ, സഊദി, കുവൈത്ത് എന്നിവിടങ്ങളില്‍ പോകാന്‍ യു എ ഇയിലെത്തിയവര്‍ മടക്ക ടിക്കറ്റിന് പ്രയാസപ്പെടുന്ന അവസ്ഥയുമുണ്ട്. 

From around the web

Pravasi
Trending Videos