കുവൈറ്റിൽ ഇന്ന് 622 പേർക്ക് കോവിഡ്
Aug 17, 2020, 21:06 IST

കുവൈറ്റ് സിറ്റി: കുവൈറ്റിൽ 622 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 76,827 പേർക്കാണ് രാജ്യത്ത് ഇതുവരെയായി കോവിഡ് വൈറസ് ബാധിച്ചത്.
കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികത്സയിലായിരുന്ന ഒരാൾ മരണമടഞ്ഞു. 502 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണമടഞ്ഞത്. 489 പേരാണു ഇന്ന് രോഗ മുക്തരായത്. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 68633 ആയി.
7692 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്. 109 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
From around the web
Pravasi
Trending Videos