NewMETV logo

സൗ​ദിയിൽ വെടിയേറ്റ് പൊലീസുകാർ ഉൾപ്പെടെ മുന്നു പേർ മരിച്ചു

 
സൗ​ദിയിൽ വെടിയേറ്റ് പൊലീസുകാർ ഉൾപ്പെടെ മുന്നു പേർ മരിച്ചു
റി​യാ​ദ്: കുടുംബവഴക്കിനെ തുടർന്ന് അക്രമാസക്തനായ ആളുടെ വെ​ടി​യേ​റ്റ് ര​ണ്ട് പോ​ലീ​സു​കാ​രും മ​റ്റൊ​രാളും കൊ​ല്ല​പ്പെ​ട്ടു. ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.

സൗ​ദി പൗ​ര​നായ അക്രമി കു​ടും​ബ ത​ര്‍​ക്കം കാ​ര​ണം ത​ന്‍റെ ഭാ​ര്യാ​സ​ഹോ​ദ​ര​നെ തോ​ക്കി​ന്‍​മു​ന​യി​ല്‍ നി​ർ​ത്തി​യി​രി​ക്കു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. വി​വ​രം ല​ഭി​ച്ച ഉ​ട​ന്‍ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സി​ന് നേ​രെ ഇ​യാ​ള്‍ വെ​ടി​യു​തി​ര്‍​ക്കുകയായിരുന്നു.

പോ​ലീ​സു​കാ​ർ​ക്ക് പു​റ​മേ ഇ​യാ​ളു​ടെ ഭാ​ര്യാ​സ​ഹോ​ദ​ര​നാ​ണ് മ​രി​ച്ച​ത്. ഒ​രു പോ​ലീ​സു​കാ​ര​ന്‍റെ കാ​ലി​ലും വെ​ടി​യേ​റ്റു. അ​ക്ര​മി​യെ പി​ടി​കൂ​ടി.

From around the web

Pravasi
Trending Videos