കുവൈത്തില്‍ നിലവിലുള്ള കര്‍ഫ്യൂ ലംഘിച്ചതിന് 13 പേരെ അറസ്റ്റ് ചെയ്തു
Mar 30, 2021, 16:06 IST

കുവൈത്തില്‍ നിലവിലുള്ള കര്‍ഫ്യൂ ലംഘിച്ചതിന് 13 പേരെ അറസ്റ്റ് ചെയ്തു.11 സ്വദേശികളും രണ്ട് വിദേശികളുമാണ് അറസ്റ്റിൽ ആയിരിക്കുന്നത്.വൈകിട്ട് ആറുമുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് രാജ്യത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.ഫര്‍വാനിയയില്‍ നിന്ന് രണ്ടുപേര്‍, ജഹ്റ ഗവര്‍ണറേറ്റില്‍ നിന്ന് മൂന്നുപേര്‍, മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റില്‍ നിന്ന് രണ്ടുപേര്‍, അഹ്മദി ഗവര്‍ണറേറ്റില്‍ ആറുപേര്‍ എന്നിങ്ങനെയാണ് അറസ്റ്റിൽ ആയിരിക്കുന്നത്.
From around the web
Pravasi
Trending Videos