ലോകത്ത് കുതിച്ചുയർന്ന് കോവിഡ് കണക്കുകൾ-മൊത്തം 3.99 കോടി കൊവിഡ് ബാധിതർ, 11,14,188 മരണം

ന്യൂയോർക്ക്: കോവിഡ് മഹാമാരിയുടെ കണക്കുകൾ ലോകമെമ്പാടും കുതിച്ചുയരുകയാണ്. ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടിയോട് അടുക്കുന്നു. ഇതുവരെ 3,99,38,358 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 11,14,188 പേർ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 2,98,80,480 ആയി ഉയർന്നു.
അമേരിക്ക, ഇന്ത്യ,ബ്രസീൽ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്.അമേരിക്കയിൽ ഇതുവരെ 83 ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,24,279 പേർ മരണമടഞ്ഞു. സുഖംപ്രാപിച്ചവരുടെ എണ്ണം 54 ലക്ഷം പിന്നിട്ടു. ഇതുവരെ 54,32,192 പേർ രോഗമുക്തി നേടി.
ഇന്ത്യയിൽ എഴുപത്തിയഞ്ച് ലക്ഷം പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ കൊവിഡ് മുക്തരുടെ എണ്ണം 65 ലക്ഷം പിന്നിട്ടു.കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം കഴിഞ്ഞ ഒന്നര മാസത്തിനുള്ളിൽ ആദ്യമായി എട്ടു ലക്ഷത്തിന് താഴെ എത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ചത്തെ കണക്ക്പ്രകാരം 7,95,087 പേർ ആണ് ചികിത്സയിലുള്ളത്. ഇത് മൊത്തം രോഗികളുടെ എണ്ണത്തിന്റെ 10.70 ശതമാനം മാത്രമാണ്.
രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ ഇതുവരെ 52 ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,53,690 പേർ മരിച്ചു. 46 ലക്ഷത്തിലധികം പേർ രോഗമുക്തി നേടി.