NewMETV logo

ഖത്തറില്‍ കൊവിഡ് വൈറസിന്റെ ബ്രിട്ടന്‍ വകഭേദം ഉയരുന്നു
 

 
ഖത്തറില്‍ കൊവിഡ് വൈറസിന്റെ ബ്രിട്ടന്‍ വകഭേദം ഉയരുന്നു

ദോഹ: ഖത്തറില്‍ കൊവിഡ് വൈറസിന്റെ ബ്രിട്ടന്‍ വകഭേദം ഉയരുന്നു. വൈറസിന്റെ ബ്രിട്ടന്‍ വകഭേദം ബാധിക്കുന്ന രോഗികള്‍ രാജ്യത്ത് കൂടി വരികയാണ്. കൊവിഡ് 19 ദേശീയപദ്ധതിയുടെ മേധാവിയും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ സാംക്രമിക രോഗവിഭാഗം തലവനുമായ ഡോ. അബ്ദുല്‍ലത്തീഫ് അല്‍ഖാല്‍ ഇന്നലെ നടന്ന പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. 

വൈറസിന്റെ ബ്രിട്ടന്‍  വകഭേദം ഖത്തറിലും കണ്ടെത്തിയിട്ടുണ്ട്. ഈ വകഭേദം വളരെ വേഗത്തില്‍ പടരുന്നതാണ്. ഫൈസര്‍ വാക്‌സിനും മൊഡേണ വാക്‌സിനും രാജ്യത്ത് നിലവില്‍ രോഗത്തിനെതിരായ പോരാട്ടത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. 380,000 ഡോസ് വാക്‌സിന്‍ ഇതുവരെ നല്‍കിയിട്ടുണ്ട്.

From around the web

Pravasi
Trending Videos