കൊവിഡ് വ്യാപനം മൂലം അടച്ച യുഎഇ-ഒമാന്‍ അതിര്‍ത്തി നാളെ തുറക്കും
Nov 15, 2020, 13:56 IST

കൊവിഡ് വ്യാപനം മൂലം അടച്ച യുഎഇ-ഒമാന്‍ റോഡ് അതിര്‍ത്തി നാളെ തുറക്കും. നവംബര്‍ 16 മുതല്‍ ഒമാനുമായുള്ള കര അതിര്‍ത്തി തുറക്കുമെന്ന് യുഎഇ അറിയിച്ചിരുന്നു. ഒമാന്‍ സ്വദേശികള്‍ക്ക് യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ല. എന്നാല്‍ വിദേശികള്‍ക്ക് ഐസിഎ അനുമതി എടുക്കണം.
അതിര്‍ത്തിയില്‍ വെച്ചുള്ള കൊവിഡ് പരിശോധനയില്‍ പോസിറ്റീവായാല്‍ ഇവരെ തിരികെ അയയ്ക്കും.ഓരോ എമിറേറ്റിലെയും കൊവിഡ് നിയമങ്ങള്‍ അറിയാനായി സ്മാര്‍ട് ഫോണില്‍ അല്‍ഹൊസന്‍ ആപ്പ് ഡൗണ്‍ലേഡ് ചെയ്ത് ആക്ടീവാക്കണം. തുടര്‍ച്ചയായി നാല് ദിവസം യുഎഇയില്‍ താമസിക്കുന്നവര്‍ നാലാം ദിവസം പിസിആര്‍ ടെസ്റ്റിന് വിധേമാകണമെന്ന് അധികൃതര്‍ അറിയിച്ചു. ക്വാറന്റീന്‍ നിയമങ്ങളും പാലിക്കണം.
From around the web
Pravasi
Trending Videos