ഹമദ് വിമാനത്താവള നവീകരണം 2022 സെപ്റ്റംബറിനകം പൂർത്തിയാകും
Nov 13, 2021, 16:24 IST

ദോഹ∙ ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ വികസന പ്രവർത്തനങ്ങൾ 2022 സെപ്റ്റംബറിനകം പൂർത്തിയാകും. 2022 ഫിഫ ഖത്തർ ലോകകപ്പിന് മുൻപായി 5.8 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ പര്യാപ്തമായ തരത്തിലേക്കാണ് വിമാനത്താവളo വിപുലീകരിക്കുന്നത് .
അതെ സമയം നിലവിൽ 3 കോടി യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയാണ് എയർ പോർട്ടിനുള്ളത് . ഷെറാട്ടൺ ഗ്രാൻഡ് ദോഹ ഹോട്ടലിൽ നടന്ന 54-ാമത് അറബ് എയർ കാരിയേഴ്‌സ് ഓർഗനൈസേഷന്റെ (എഎസിഒ) വർഷി ജനറൽ യോഗത്തോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ ഖത്തർ എയർവേയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
From around the web
Pravasi
Trending Videos