ഖത്തർ ഇന്റർനാഷനൽ ബാജ സെപ്റ്റംബർ 30നു തുടങ്ങും
Jul 23, 2021, 17:02 IST

ദോഹ∙ ഖത്തർ ഇന്റർനാഷനൽ ബാജ സെപ്റ്റംബർ 30നു ആരംഭിക്കും. 2021 ഫിം ബാജാസ് ലോകകപ്പിലെ റൗണ്ടുകളിലൊന്നാണു ഖത്തറിലേത്. അഡ്മിനിസ്‌ട്രേഷൻ പരിശോധനകൾ സെപ്റ്റംബർ 29ന് ലുസെയ്ൽ സ്‌പോർട്‌സ് അറീനയിലും 30ന് 6.7 കിലോമീറ്റർ നീളുന്ന സൂപ്പർ സ്‌പെഷൽ ഘട്ടം സിമെയ്‌സിമയിലും നടക്കുമെന്ന് ഖത്തർ മോട്ടർ ആൻഡ് മോട്ടർസൈക്കിൾ ഫെഡറേഷൻ (ക്യുഎംഎംഎഫ്) അധികൃതർ വ്യക്തമാക്കി.
ആദ്യത്തെ സെലക്ടീവ് സെഷനുകൾ (248.80 കിലോമീറ്റർ) ഒക്‌ടോബർ ഒന്നിന് അൽ ജുമൈലിയയിലാണു നടക്കുക. രണ്ടാമത്തേത് അൽ ഖരാസയിൽ (248.74 കിലോമീറ്റർ) ആണു നടക്കുക. മോട്ടോർ സൈക്കിളുകൾ കൂടാതെ ക്വാദ് ബൈക്കുകൾ, എസ്എസ്‌വികൾ എന്നിവയാണ് ഉപയോഗിക്കുന്നത്.
From around the web
Pravasi
Trending Videos