ബഹ്റൈനിൽ സർക്കാർ സ്കൂളുകൾ തുറക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടി
Sep 6, 2020, 06:38 IST

ബഹ്റൈനിൽ സർക്കാർ സ്കൂളുകളുടെ പ്രവർത്തനം ഞായറാഴ്ച മുതൽ പുനരാരംഭിക്കാനിരുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവെച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കൊറോണ കേസുകൾ വർധിച്ചതിെൻറ പശ്ചാത്തലത്തിലാണ് തീരുമാനം.
സെപ്റ്റംബർ 20നാണ് ഇനി സർക്കാർ സ്കൂളുകൾ തുറക്കുക. കൊറോണ പ്രതിരോധത്തിനുള്ള നാഷണൽ മെഡിക്കൽ ടീമിെൻറ ശിപാർശപ്രകാരമാണ് ഈ തീരുമാനം എടുത്തത്. സ്കൂളുകളിലെ മുഴുവൻ അധ്യാപകരെയും അനുബന്ധ ജീവനക്കാരെയും കോവിഡ് പരിശോധനക്ക് വിധേയരാക്കും.അതേസമയം, സ്വകാര്യ സ്കൂളുകളുടെ പ്രവർത്തനത്തിൽ മാറ്റമുണ്ടാകില്ല.
From around the web
Pravasi
Trending Videos