NewMETV logo

യുഎഇ - അൽസില ബീച്ചിൽ മറൈൻ ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും

 
53

അബുദാബി∙ യുഎഇയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള അൽസില മറൈൻ ഫെസ്റ്റിവലിന് അൽദഫ്റയിലെ അൽസില ബീച്ചിൽ ഇന്ന് തുടക്കമാകും.അബുദാബി മറൈൻ സ്പോർട്സ് ക്ലബ്ബും സാംസ്കാരിക, പൈതൃകോത്സവ സമിതിയുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മത്സ്യ ബന്ധനം ,പായ വഞ്ചി ഓടിക്കൽ എന്നീ ഇനങ്ങളിൽ മത്സരത്തിന് പുറമെ വിവിധ കലാസാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. 3 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ 30 ലക്ഷം ദിർഹത്തിന്റെ സമ്മാനങ്ങളാണ് നൽുന്നത്. പായക്കപ്പലോടിക്കുന്നതിൽ സ്വദേശികളുടെ വൈദഗ്ധ്യം വിളിച്ചറിയിക്കുന്ന മത്സരങ്ങളാണ് മുഖ്യ ആകർഷണം. സൈക്കിൾ സവാരി, ബീച്ച് വോളിബോൾ, ക്യാരംസ് തുടങ്ങി ഒട്ടേറെ വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്. കരകൗശല വസ്തുക്കളുടെ പ്രദർശനവും കലാസാംസ്കാരിക പരിപാടികളുമുണ്ടാകും.

From around the web

Pravasi
Trending Videos