NewMETV logo

ഈ​ജി​പ്ഷ്യ​ന്‍ പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്  ഒ​ന്നാം​ഘ​ട്ട പോ​ളിം​ഗ് പൂ​ര്‍​ത്തി​യാ​യി

 
ഈ​ജി​പ്ഷ്യ​ന്‍ പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്  ഒ​ന്നാം​ഘ​ട്ട പോ​ളിം​ഗ് പൂ​ര്‍​ത്തി​യാ​യി

ക​യ്‌​റോ: ഈ​ജി​പ്ഷ്യ​ന്‍ പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​ന്നാം​ഘ​ട്ട പോ​ളിം​ഗ് പൂ​ര്‍​ത്തി​യാ​യി.  ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലാ​യി​രു​ന്നു പോ​ളിം​ഗ്.പ്ര​സി​ഡ​ന്‍റ് അ​ബ്ദേ​ല്‍ ഫ​ത്താ അ​ല്‍ സി​സി​യു​ടെ റ​ബ​ര്‍ സ്റ്റാ​മ്പ് പാ​ര്‍​ല​മെ​ന്‍റി​ലേ​ക്കാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്.
 പാ​ര്‍​ല​മെ​ന്‍റി​ന്‍റെ അ​ധോ​സ​ഭ​യി​ലേ​ക്കു ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ര​ണ്ടു ഘ​ട്ട​ങ്ങളായാണ് ന​ട​ക്കു​ന്ന​ത്.

ഗി​സ, തു​റ​മു​ഖ ന​ഗ​ര​മാ​യ അ​ല​ക്‌​സാ​ൻ​ഡ്രി​യ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ 14 പ്ര​വി​ശ്യ​ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പോ​ളിം​ഗ് ന​ട​ന്ന​ത്. ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് 13 പ്ര​വി​ശ്യ​ക​ളി​ൽ ന​വം​ബ​ര്‍ ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. 568 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നാ​ലാ​യി​രം സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.

From around the web

Pravasi
Trending Videos