NewMETV logo

അബുദാബിയിൽ അണുനശീകരണ പ്രക്രിയ അവസാനിച്ചു

 
63

അബുദാബി : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അബുദാബിയിൽ നടത്തിവന്നിരുന്ന ദേശീയ അണുനശീകരണയജ്ഞം അവസാനിച്ചു. അർധരാത്രി മുതൽ രാവിലെ അഞ്ചുവരെ ഏർപ്പെടുത്തിയിരുന്ന സഞ്ചാരനിയന്ത്രണം ഫലംകണ്ടതായി അബുദാബി ദേശീയദുരന്ത നിവാരണ കമ്മിറ്റി അറിയിച്ചു.കഴിഞ്ഞ ദിവസമാണ് അണുനശീകരണ പദ്ധതി സമാപിച്ചത്. പൊതുജനങ്ങളുടെ സഹകരണത്തിന് നന്ദി അറിയിച്ച അധികൃതര്‍ പൊതുജനാരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ പാലിക്കണമെന്നും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ ജൂലായ് 16-നായിരുന്നു അബുദാബിയിൽ രാത്രികാല അണുനശീകരണ പ്രക്രിയ ആരംഭിച്ചത്. ഈ സമയം ആളുകൾ പുറത്തിറങ്ങാനോ വാഹനങ്ങളിൽ സഞ്ചരിക്കാനോ പാടില്ലായിരുന്നു. എന്നാൽ അബുദാബി പോലീസിൽനിന്നുള്ള മൂവ്‌മെന്റ് പെർമിറ്റ് വാങ്ങി അടിയന്തര സാഹചര്യങ്ങൾ, അവശ്യസാധനങ്ങൾ, മരുന്നുകൾ എന്നിവയ്ക്കായുള്ള യാത്രകൾക്ക് ഇളവുണ്ടായിരുന്നു. കഴിഞ്ഞവർഷം കോവിഡ് വ്യാപനസമയം നടത്തിയിരുന്ന അതേ നടപടികളാണ് ഇത്തവണയും നടപ്പാക്കിയത്.

From around the web

Pravasi
Trending Videos