NewMETV logo

യു.എ.ഇ.യിൽ പ്രതിദിന കോവിഡ് കേസുകൾ വീണ്ടും നൂറിന് മുകളിലെത്തി

 
49

യു.എ.ഇ.യിൽ പ്രതിദിന കോവിഡ് കേസുകൾ വീണ്ടും നൂറിന് മുകളിലെത്തി. ചൊവ്വാഴ്ച 110 പേരിലാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 82 പേർ രോഗമുക്തി നേടി. പുതിയ കോവിഡ് മരണങ്ങളില്ല. 3,21,306 പരിശോധനകളിൽനിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

ആകെ 10.52 കോടിയിലേറെ പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ആകെ 7,43,004 പേർക്ക് യു.എ.ഇ.യിൽ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 7,38,049 പേർ ഇതിനോടകം തന്നെ രോഗമുക്തരായി. 2,151 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.

From around the web

Pravasi
Trending Videos