NewMETV logo

ജര്‍മന്‍ ചാന്‍സിലര്‍ ആംഗേല മെര്‍ക്കലിന്റെ ഓഫീസുലേക്ക് കാര്‍ ഇടിച്ചുകയറ്റി

 
ജര്‍മന്‍ ചാന്‍സിലര്‍ ആംഗേല മെര്‍ക്കലിന്റെ ഓഫീസുലേക്ക് കാര്‍ ഇടിച്ചുകയറ്റി

ബെര്‍ലിന്‍: ജര്‍മന്‍ ചാന്‍സിലര്‍ ആംഗേല മെര്‍ക്കലിന്റെ ഓഫീസുലേക്ക് കാര്‍ ഇടിച്ചുകയറ്റി. ബെര്‍ലിനിലെ അവരുടെ ഓഫീസിന്റെ ഗേറ്റിലേക്കാണ് മുദ്രാവാക്യങ്ങള്‍ എഴുതിയ കാര്‍ പാഞ്ഞു കയറിയത്.കാറിന്റെ ഒരുവശത്ത് സ്‌റ്റോപ്പ് ഗ്ലോബലൈസേഷന്‍ പൊളിറ്റിക്‌സ് എന്നാണ് എഴുതിയിരുന്നത്. കുട്ടികളുടെയും വൃദ്ധരുടെയും കൊലയാളികളാണ് നിങ്ങള്‍ എന്നും  എഴുതിയിട്ടുണ്ട്.

സംഭവത്തില്‍ ആര്‍ക്കും അപകടമുണ്ടായതായി റിപ്പോര്‍ട്ടില്ല. സംഭവം നടന്ന് ഉടന്‍തന്നെ അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി. വാഹനം ഓടിച്ചിരുന്ന ആളെ പോലീസ് പിടികൂടി. ഇയാളുടെ ലക്ഷ്യം എന്തായിരുന്നു എന്നത് സംബന്ധിച്ച് അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു.


      
 

From around the web

Pravasi
Trending Videos