ക്യാൻസർ ചികിത്സയിലിരിക്കെ കുവൈറ്റില്‍ അന്തരിച്ച സ്വദേശി ഷൈനി ജോസിന്‍റെ മൃതദേഹം ഇന്ന് നാട്ടിലേയ്ക്ക് കൊണ്ടുപോകും

കുവൈത്ത്‌സിറ്റി: ക്യാൻസർ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം കുവൈറ്റില്‍ അന്തരിച്ച കോട്ടയം സ്വദേശി ഷൈനി ജോസി (48)ന്‍റെ മൃതദേഹം ഇന്ന് നാട്ടിലേയ്ക്ക് കൊണ്ടുപോകും . അതിന് മുമ്പായി ഇന്ന് ഉച്ചയ്ക്ക് 12.30 മുതല്‍ 1.30 വരെ സബാ മോര്‍ച്ചറിയില്‍ കോവിഡ് പ്രോട്ടോകാള്‍ അനുസരിച്ച് പൊതു ദര്‍ശനത്തിന് വയ്ക്കും.അതിനുശേഷം വൈകിട്ടത്തെ കുവൈറ്റ് എയര്‍വേയ്സില്‍ തിരുവനന്തപുരത്തേയ്ക്ക് മൃതദേഹം കൊണ്ടുവരും. അവിടെനിന്നും നാട്ടിലേയ്ക്ക് കൊണ്ടുപോകും.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കിയത് മനോജ് മാവേലിക്കരയുടെ നേതൃത്വത്തിലായിരുന്നു.
കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ജഹ്‌റയിലെ അല്‍ ഖാസ്സര്‍ ക്ലിനിക്കിലെ സ്റ്റാഫ് നഴ്‌സായിരുന്ന ഷൈനി ജോസ്.ക്യാൻസർ രോഗബാധിതയായി ഏറെനാളായി ചികിത്സയിലായിരുന്നു. കുവൈറ്റ് ക്യാൻസർ സെന്ററിൽ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്.