NewMETV logo

മലയാളി  യുവാവിന്റെ മൃതദേഹം അബൂദബിയിൽ കടൽതീരത്ത്

 
മലയാളി  യുവാവിന്റെ മൃതദേഹം അബൂദബിയിൽ കടൽതീരത്ത്

മലപ്പുറം: കാളികാവ് സ്വദേശിയായ യുവാവിന്റെ മൃതദേഹം അബൂദബിയിൽ കടൽതീരത്ത് നിന്നും കണ്ടെത്തുകയുണ്ടായി. മഞ്ചേരി എൻ എം സി ഗോൾഡ് പാർക്ക് ഉടമ നജീബിന്റെ മകൻ നിയാസി(27)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഈ മാസം ഒന്ന് മുതൽ നിയാസിനെ കാണാനില്ലായിരുന്നു. മരണത്തിൽ ദുരൂഹതകളുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുകയുണ്ടായി.

ജോലി ചെയ്തിരുന്ന സ്ഥാപനവുമായി ചില തർക്കങ്ങൾ നിലനിന്നിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു. ബനിയാസിലെ സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തായാക്കി നാട്ടിലേക്ക് കൊണ്ടുവരുന്നതാണ്.

From around the web

Pravasi
Trending Videos