ഒമാനിൽ പത്ത് രാജ്യക്കാർക്ക് പ്രവേശന വിലക്ക്
Feb 23, 2021, 10:19 IST

കോവിഡ് പടർച്ച തടയാൻ പത്ത് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 15 ദിവസത്തേക്ക് ഒമാനിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തും. ലെബനോൺ, സുഡാൻ, സൗത്ത് ആഫ്രിക്ക, ബ്രസീൽ, നൈജീരിയ, താൻസാനിയ, ഗിനിയ, ഘാന, സിയാറ ലിയോണ്‍, എതോപ്യ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് വിലക്ക് ഏർപ്പെടുത്താൻ സുപ്രീംകമ്മിറ്റി തീരുമാനിച്ചത്. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ നടന്ന യോഗം രോഗവ്യാപനത്തിന്റെ സാഹചര്യങ്ങൾ അവലോകനം ചെയ്തു. കോവിഡിന്റെ കൂടുതൽ വകഭേദങ്ങൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അത്യാവശ്യമല്ലാത്ത വിദേശ യാത്രകൾ ഒഴിവാക്കണമെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.
അതെ സമയം ഒമാനിലേക്കുള്ള യാത്രക്ക് 14 ദിവസം മുമ്പ് മേല്പറഞ്ഞ രാജ്യങ്ങളിൽ സഞ്ചരിച്ച യാത്രക്കാർ അടക്കമുള്ളവർക്കും വിലക്ക് ബാധകമായിരിക്കും. 25ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും.
From around the web
Pravasi
Trending Videos