NewMETV logo

യുഎഇയിലെ നാല് ആസ്റ്റര്‍ ആശുപത്രികളില്‍ സോളര്‍ എനര്‍ജി പാനലുകള്‍

 
59

ദുബായ്∙ യുഎഇയിലെ നാല് ആസ്റ്റര്‍ ആശുപത്രികളില്‍ സോളര്‍ എനര്‍ജി പാനലുകള്‍ സ്ഥാപിക്കാന്‍ അല്‍ റോസ്തമാനി ഗ്രൂപ്പിലെ എമിറേറ്റ്‌സ് ഇലക്ട്രിക്കല്‍ എൻജിനീയറിങ് എല്‍എല്‍സിയുമായി കരാറില്‍ ഒപ്പുവച്ച്  ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ .മന്‍കൂൾ‍, ഖീസൈസ്, സെഡാര്‍ എന്നിവിടങ്ങളിലെ ആസ്റ്റര്‍ ആശുപത്രികളിലും, ദുബായ അല്‍ സഫയിലെ മെഡ്‌കെയര്‍ ഹോസ്പിറ്റലിലും സോളര്‍ പാനലുകള്‍ സ്ഥാപിക്കുമെന്നാണ് വിവരം .

യൂറോ ഹെല്‍ത്ത് സിസ്റ്റംസ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയിലൂടെ പ്രതിവര്‍ഷം 1774 മെട്രിക് ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ബഹിര്‍ഗമനം കുറയ്ക്കാന്‍ സാധിക്കുമെന്ന് ആസ്റ്റർ അധികൃതർ വ്യക്തമാക്കി. സാമൂഹികാരോഗ്യം പോലെ പരിസ്ഥിതി ആരോഗ്യത്തിനും തങ്ങൾ പ്രതിജ്ഞാ ബദ്ധരായതിനാലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഡപ്യൂട്ടി എംഡി അലീഷാ മൂപ്പൻ വ്യക്തമാക്കി. 

From around the web

Pravasi
Trending Videos