യമനിൽ അഞ്ച് വിദ്യാലയങ്ങൾ നിർമിച്ച് നൽകി കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ്

കുവൈത്ത് സിറ്റി: യമനിൽ അഞ്ച് വിദ്യാലയങ്ങൾ നിർമിച്ച് നൽകി കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് . സെൻട്രൽ യമനിലെ തൈസ് ഗവർണറേറ്റിൽ നാല് ഹൈസ്കൂളുകളും ഒരു ഫാക്കൽറ്റി ഓഫ് ആർട്സുമാണ് ശനിയാഴ്ച ഉദ്ഘാടനം നിർവഹിച്ചത് .കുവൈത്തിന്റെ മാനുഷിക സേവന മനഃസ്ഥിതിക്ക് തൈസ് ഗവർണറേറ്റ് അണ്ടർ സെക്രട്ടറി റഷാദ് അൽ അഖാലി നന്ദി അറിയിച്ചു.
യമനിലെ ഹിക്മ സൊസൈറ്റിയാണ് പ്രാദേശികമായി പദ്ധതി ഏകോപിപ്പിക്കുന്നത്. ഇതോടൊപ്പം കുവൈത്ത് സൊസൈറ്റി ഫോർ റിലീഫിന്റെ നേതൃത്വത്തിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ജലവിതരണ പദ്ധതിയും ഉദ്ഘാടനം ചെയ്തു. തൈസിലെ റിപ്പബ്ലിക്കൻ എജുക്കേഷനൽ ഹോസ്പിറ്റലിലാണ് ശുദ്ധജല പദ്ധതി നടപ്പാക്കിയത്. 20000 പേർക്ക് പദ്ധതി പ്രയോജനം ചെയ്യും. അതെ സമയം സഹായം ആവർത്തിക്കുമെന്ന് കുവൈത്ത് റിലീഫ് സൊസൈറ്റി ജീവകാരുണ്യ വിഭാഗം മേധാവി ജമാൽ അൽ നൂരി വ്യക്തമാക്കി .